ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.
Mar 27, 2026 08:02 PM | By PointViews Editor

            നമോ ചായ ഓർമയില്ലേ? 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ തെരുവോരങ്ങളിൽ കാവിക്കൊടി പാറിച്ച്, അഭിമാനത്തോടെ നരേന്ദ്ര മോദിയുടെ പടവും വച്ച് "ഫ്രീ"യായി കൊടുത്ത ചായയ്ക്ക് അന്ന് അവരിട്ട പേരാണ് "നമോ ചായ". നമോ ചായ എന്നാൽ നരേന്ദ്ര മോദി ചായ എന്നായിരുന്നു വിശദീകരണം. ഇത്തരം ഒരു പ്രചാരണത്തിന് കാരണം നരേന്ദ്ര മോദി വീടും കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച് പൂർണ്ണമായി രാഷട്രീയ സ്വയംസേവകനാകാൻ ഇറങ്ങിപ്പുറപ്പെട്ട കാലത്ത് ഏതോ റെയിൽവേ സ്‌റ്റേഷനിൽ ചായ വിൽപന നടത്തിയിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു അത്രെ. അദ്ദേഹം ചായ വിറ്റതെന്ന് അവകാശപ്പെടുന്ന കാലത്ത് അദ്ദേഹം അവകാശപ്പെട്ടതു പോലെ ഒരു റെയിൽവേ സ്‌റ്റേഷൻ അദ്ദേഹം പറഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നു ഒരു എതിർവാദമുണ്ട്. ഇല്ലാത്ത റയിൽവേ സ്‌റ്റേഷനിൽ ഉണ്ടാക്കാത്ത ചായ വിറ്റു എന്നത് വിശ്വസിക്കാൻ പറ്റില്ലെന്നും എതിരാളികൾ പറയുന്നു. എന്നാൽ പ്രധാനമന്ത്രിയാകാൻ നടത്തിയ രാഷ്ട്രീയ നീക്കത്തിൽ നരേന്ദ്ര മോദിയുടെ പേര് വച്ച് നമോ ചായ ഉണ്ടാക്കി വിതരണം ചെയ്ത് ദേയൊരു ചായക്കടക്കാരൻ നാട് ഭരിക്കുന്നേ എന്ന് അഭിമാനം കൊണ്ടവർ ഭരണത്തിൻ്റെ 12 വർഷം കഴിയുമ്പോൾ നമോ ചായയെപ്പറ്റി ഒന്നും പറയുന്നില്ല. ചായയെ പറ്റിയും മിണ്ടുന്നില്ല എന്നതാണ് പ്രശ്നം. നമോ ചായകൊണ്ട് അർമാദിച്ച് പുളച്ചവരെയും കാണാനില്ല.പക്ഷെ പകരം ഇവിടെ തൽക്കാലം ചായയില്ല എന്ന് എഴുതി വച്ച ചായക്കടകളുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. കാരണം ചായ ഉണ്ടാക്കാനുള്ള പാചകവാദകം കിട്ടാതായിരിക്കുന്നു, കിട്ടിയാൽ തന്നെ 19 കിലോ പാചക വാതകത്തിന് വില 4000 രൂപ വരെ വികസിച്ചിരിക്കുന്നു. കോൺഗ്രസ് ഭരണകാലത്ത് 450 രൂപ മാത്രം വിലയുണ്ടായിരുന്നപ്പോൾ പാചകവാദകത്തിന് 10 രൂപവില കൂടിയപ്പോഴും പെട്രോളിനും ഡീസലിന്നും 50 ഉം 55ളം രുപയുണ്ടായിരുന്നപ്പോൾ 30 പൈസയും 40 പൈസയും ഒക്കെ വില കൂട്ടി എന്ന പറഞ്ഞ് കാളവണ്ടിയിൽ കയറി പ്രതിഷേധിച്ചവനൊക്കെ കേന്ദ്ര മന്ത്രിയും അഖിലേന്ത്യാ സെക്രട്ടറിയുമൊക്കെയായി വാഴ്ചയിലാണ്. പക്ഷെ വില ഗ്യാസിന് 950 രൂപയും പെട്രോളിന് 107 ഉം ഒക്കെയായതിന് കാരണം ചോദിച്ചാൽ ബബ്ബബ്ബ എന്ന് മാത്രമാണ് വിശദീകരണം. പ്രൈവറ്റ് പെട്രോളിന് നയാര 5.30 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. എന്നിട്ടും നമോ ചായക്കാർ അറിഞ്ഞ ഭാവമേ കാട്ടുന്നില്ല.

ചായ ഉണ്ടാക്കുന്നവൻ്റെ കൂലി 1500 ആയിരിക്കുന്നു. പക്ഷെ ചായയുടെ വില 12 രൂപ തന്നെയായിരിക്കണം എന്ന് എബിവിപിക്കാരനും യുവമോർച്ചക്കാരനും മുതൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് വരെ അഭിപ്രായമുണ്ടത്രെ!

5 വർഷം മുൻപ്, പാലിന് ലിറ്റർ ഒന്നിന് വെറും 36 രൂപ മാത്രവും ചായപ്പൊടിക്ക് 250 ഗ്രാമിന് 50രൂപയും പഞ്ചസാരയ്ക്ക് 35 രൂപയുമൊക്കെ ഉണ്ടായിരുന്ന കാലത്ത് ആണ് ചായയ്ക്ക് 12 രൂപ നിശ്ചയിച്ചത്. ഇന്നിപ്പോൾ പാലിന് വില 60 രൂപ, പഞ്ചസാര വില 45 രൂപയ്ക്ക് മുകളിൽ, ചായപ്പൊടി വില 250 ഗ്രാമിന് 75 രൂപയ്ക്ക് മുകളിൽ, വെള്ളത്തിൻ്റെ വിലയും കരവും രണ്ടിരട്ടിയായി. ഇപ്പോൾ ഗ്യാസ് വില സാധാരണ കുറ്റിക്ക് 950 ന് മുകളിൽ, വാണിജ്യ സിലിണ്ടറിന് വില 4000 ന് മുകളിൽ. ചായയ്ക്ക് പിന്നേം 12 രൂപ മാത്രം! കൂട്ടാൻ പറ്റില്ലത്രെ!

കേരളത്തിലെ എല്ലാ മേഖലകളിലും ഹോട്ടലുകളിൽ ഭക്ഷണ വസ്തുക്കൾ പലതും മെനുവിൽ നിന്ന് ഔട്ടായിക്കഴിഞ്ഞു. പല കടകളിലും എന്തിനേറേ, പൊതുജനങ്ങൾ ആശ്രയിക്കുന്ന തട്ടുകടകളിൽ പോലും ചായ, കാപ്പി വിൽപന ഇല്ലാതായി. മുഴുവൻ സമയവും വെള്ളവും പാലും ചൂടായി നിലനിർത്താൻ ഗ്യാസ് സ്റ്റൗ പ്രവർത്തിപ്പിക്കേണ്ടതുണ്ട് എന്നതിനാൽ ഈ നിലയിൽ അത് സാധ്യമാകില്ല എന്ന് വ്യാപാരികൾ പറയുന്നു. ഗതികെട്ട് ചിലർ ചായ ഇല്ല എന്ന ബോർഡ് പല കടകളിലും വച്ചു കഴിഞ്ഞു. ഹോട്ടൽ ഉടമകൾ വില വർധിപ്പിക്കാൻ ശ്രമിച്ചാൽ ഉടൻ ഡിവൈഎഫ്ഐ ക്കാരനും യുവമോർച്ചക്കാരും യൂത്ത് കോൺഗ്രസുകാരും സമരവുമായി രംഗത്തിറങ്ങും. ഒടുവിൽ

ഹോട്ടലുകളിൽ ഭക്ഷണ വസ്‌തുക്കൾക്ക് വില വർധിപ്പിച്ചു എന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്ന് ജനത്തെ അറിയിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിറക്കേണ്ട ഗതികേടാവും സംഭവിക്കുക. വില ഏകീകരണം ഇപ്പോൾ കണ്ണൂരിൻ്റെ മലയോര മേഖലകളിൽ പോലും ഊണിന് 60 രൂപയാക്കി. വിവിധയിടങ്ങളിൽ 55 രൂപയും 60 രൂപയുമായിരുന്നു. ഇത് ഏകീകരിച്ച് 60 രൂപയാക്കി. പൊറോട്ട. ഉഴുന്നുവട എന്നിവയ്ക്ക് യഥാക്രമം ഒരു രൂപയും രണ്ടു രൂപയും വർധിപ്പിച്ചു. പൊതുമേഖലാ സ്‌ഥാപനങ്ങളിൽ നിന്നും ഇപ്പോൾ ഗ്യാസ് ലഭിക്കുന്നില്ല. സ്വകാര്യ പാചക വാതക കമ്പനിക്കാർ 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 3500 മുതൽ 4200 രൂപ വരെയാണ് വാങ്ങുന്നത് വിതരണം ഇല്ലാതെ വന്നതോടെ വയനാട്ടിലെ ഗോഡൗണിൽ നേരിട്ടു പോയി കൊണ്ടുവരികയാണ്. അഞ്ച് വർഷം മുൻപാണ് ചായയ്ക്ക് 12 രൂപ 2 രൂപ വില നിശ്ചയിച്ചത്. അന്ന് അന്ന് 36 രൂപ വിലയുണ്ടായിരുന്ന പാലിന് ഇപ്പോൾ 60 രൂപയാണ്. 50 കിലോ മൈദയ്ക്ക് 1300 രൂപ ഉണ്ടായിരുന്ന സ്ഥ സ്ഥ‌ാനത്ത് ഇപ്പോൾ 2200 രൂപയ്ക്ക് മുകളിലാണ് വില. ഒരു പെട്ടി ഓയിൽ വില 750 രൂപയായിരുന്നു ഇപ്പോൾ വില 1300 രൂപയാണ്. പക്ഷെ മുൻപ് ഒരു പാക്കറ്റിൽ 1 ലീറ്റർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഉള്ളത് 750 മില്ലി മാത്രം. അളവിലെ കുറവ് പൊതുജനം പോലും അറിഞ്ഞിട്ടില്ല. 90 രൂപയുണ്ടായിരുന്ന ബിരിയാണി അരിയ്ക്ക് ഇപ്പോൾ 180 മുതൽ 200 രൂപ വരെയാണ് വില. കോഴിയുടെ വില 150 മുതൽ 200 വരെ എത്തി. തേങ്ങയുടെ വിലയും വെളിച്ചെണ്ണയുടെ വിലയും പല ഇരട്ടിയായി ഉഴുന്നിൻ്റെ വില 160 രൂപയുമായി കൂലിയും ഇരട്ടിയായി. 1500 രൂപയും മറ്റ് ചെലവുകളും നൽകിയാണ് തൊഴിലാളികളെ നിലനിർത്തുന്നത് പല കടകളിലും ചായ വിൽപന നിർത്തി മെനുവിൽ മാറ്റങ്ങൾ വരുത്തി ഇനി എത്രനാൾ കൂടി ഈ രീതിയിലെങ്കിലും മുന്നോട്ടു പോകാൻ സാധിക്കുമെന്ന ആശങ്ക ഉയരുകയാണ്. പാചക വാതക ക്ഷാമം തുടർന്നാൽ മലയോര മേഖലയിലെ ഹോട്ടലുകൾ അടച്ചു പുട്ടുകയല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.

When a chai wala rules, tea shops close. People's tea drinking stops.

Related Stories
മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

May 7, 2026 08:32 AM

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ ഹീറോയാകുമ്പോൾ!

മലപ്പട്ടമെന്ന കമ്യൂണിസ്റ്റ് കോട്ടയെ ഗാന്ധിജി തകർത്തിട്ട് ഒരു വർഷം. പി.ആർ.സനീഷ് എന്ന പട്ടാളക്കാരൻ...

Read More >>
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
Top Stories